ആലപ്പുഴയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Thursday, June 20, 2024 7:39 PM IST
ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കൈതവനയിലാണ് സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(26) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.