രാജ്ഭവനിലെ പോലീസിന്റെ സാന്നിധ്യം തന്റെ സുരക്ഷയ്ക്ക് ഭീഷണി: സി.വി. ആനന്ദബോസ്
Thursday, June 20, 2024 7:20 PM IST
കോല്‍ക്കത്ത: സുരക്ഷാ ചുമതലയുള്ള പോലീസിന്റെ സാന്നിധ്യം തന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ഇത് വിശ്വസിക്കാന്‍ തനിക്ക് നിരവധികാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ബംഗാൽ പോലീസിനാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല. എന്നാൽ ഇത് പിൻവലിക്കണമെന്നാണ് ഗവർണറുടെ ആവശ്യം.
ഇക്കാര്യം മുഖ്യമന്ത്രി മമതാ ബാനർജിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് സി.വി. ആനന്ദബോസ് പറഞ്ഞു. രാജ്ഭവനിലെ സേവനം അവസാനിപ്പിക്കാൻ പോലീസിനോട് നേരത്തെ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുമതിയുണ്ടായിട്ടും ബിജെപി നേതാവ് സുവേന്ദു അധികാരിയേയും തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളില്‍ പരുക്കേറ്റവരെയും രാജ്ഭവനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.