ബംഗളൂരു: ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം ഡേ​വി​ഡ് ജോ​ൺ​സ​ൺ അ​ന്ത​രി​ച്ചു. 52 വ​യ​സാ​യി​രു​ന്നു. വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീ​ണ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ലെ കോ​ത്ത​നൂ​രി​ൽ ഉ​ള്ള ഫ്‌​ളാ​റ്റി​ലെ നാ​ലാം നി​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ഡേ​വി​ഡ് ജോ​ൺ​സ​നെ വി​ഷാ​ദ​രോ​ഗം അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്നു എ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട് . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

വ​ലം​കൈ​യ​ൻ പേ​സ് ബൗ​ള​റാ​യി​രു​ന്ന ഡേ​വി​ഡ് ജോ​ൺ​സ​ൺ ഇ​ന്ത്യ​ക്കാ​യി ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്. 1996ൽ ​സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ കീ​ഴി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പ​രി​ക്കേ​റ്റ ജ​വ​ഗ​ൽ ശ്രീ​നാ​ഥി​ന് പ​ക​ര​മാ​യാ​ണ് അ​ന്ന് ജോ​ൺ​സ​ൺ ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേയാ​യി​രു​ന്നു ര​ണ്ടാം ടെ​സ്റ്റ്. ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലാ​യി മൂ​ന്ന് വി​ക്ക​റ്റു​ക​ളും ഡേ​വി​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ര​ഞ്ജി ക്രി​ക്ക​റ്റി​ൽ ക​ർ​ണാ​ട​ക​യു​ടെ താ​ര​മാ​യ ജോ​ൺ​സ​ൺ കേ​ര​ള​ത്തി​നെ​തി​രേ പ​ത്ത് വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 39 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 125 വി​ക്ക​റ്റും ഒ​രു സെ​ഞ്ചു​റി​യു​മ​ട​ക്കം 437 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച​ശേ​ഷം കോ​ച്ചിം​ഗി​ലും ജോ​ൺ​സ​ൺ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു.