കോ​ഴി​ക്കോ​ട്: പോ​രാ​ളി ഷാ​ജി, അ​മ്പാ​ടിമു​ക്ക് സ​ഖാ​ക്ക​ള്‍ എ​ന്നീ സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി ഫേ​സ്ബു​ക്കി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ര​ളാ പോ​ലീ​സ്. വി​വാ​ദ​മാ​യ കാ​ഫി​ര്‍ പ്ര​യോ​ഗം അ​ട​ങ്ങു​ന്ന സ്‌​ക്രീ​ന്‍​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് പോ​ലീ​സ് ഫേ​സ്ബു​ക്കി​ന് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത്.

കേ​സി​ല്‍ സൈ​ബ​ര്‍ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്കി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് നീ​ക്കം. കാ​ഫി​ര്‍ പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ട്ട പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​തി​ന് ഫേ​സ്ബു​ക്കി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​റെ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ണ്ട്.

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് നി​ർ​മി​ച്ച​ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഖാ​സിം അ​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേ​സി​ല്‍ ഇ​തു​വ​രെ 12 പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.