സെ​ന്‍റ് ലൂ​സി​യ: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ എ​ട്ടു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ന്‍​ഡീ​സ് ഉ​യ​ർ​ത്തി​യ 181 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 15 പ​ന്ത് ശേ​ഷി​ക്കെ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്നു.

47 പ​ന്തു​ക​ളി​ല്‍ 87 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ഫി​ല്‍ സാ​ള്‍​ട്ടി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇം​ഗ്ലീ​ഷ് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ജോ​ണി ബെ​യ​ർ​സ്റ്റോ (26 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 48) വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ല്കി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ ബ്ര​ണ്ട​ൻ കിം​ഗും (23) ജോ​ൺ​സ​ൺ ചാ​ൾ​സും (38) ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. സ്കോ​ർ 40 റ​ൺ​സി​ൽ നി​ല്ക്കെ ബ്ര​ണ്ട​ൻ കിം​ഗ് റി​ട്ട​യേ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി. പി​ന്നാ​ലെ നി​ക്കോ​ളാ​സ് പു​രാ​ൻ (36) ജോ​ൺ​സ​ൺ ചാ​ൾ​സി​നൊ​പ്പം ചേ​ർ​ന്ന് സ്കോ​ർ ഉ​യ​ർ​ത്തി.

സ്കോ​ർ 94 റ​ൺ​സി​ൽ നി​ല്ക്കേ ചാ​ൾ​സ് മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ റോ​വ്മാ​ൻ പ​വ​ൽ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ സ്കോ​ർ ഉ​യ​ർ​ന്നു. 17 പ​ന്തി​ല്‍ അ​ഞ്ചു സി​ക്‌​സ​റു​ക​ള്‍ പ​റ​ത്തി​യാ​ണ് പ​വ​ല്‍ 36 റ​ണ്‍​സെ​ടു​ത്ത​ത്. ആ​ന്ദ്രെ റ​സ​ൽ (ഒ​ന്ന്) നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 15 പ​ന്തി​ൽ 28 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഷെ​ർ​ഫാ​ൻ റു​ഥ​ർ​ഫോ​ർ​ഡ് വി​ൻ​ഡീ​സി​നെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ചു.

ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്, മൊ​യീ​ൻ അ​ലി, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ എ​ന്നി​വ​ർ‌ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ന​യം വ്യ​ക്ത​മാ​ക്കി. ത​ക​ർ​ത്ത​ടി​ച്ച ഫി​ൽ സാ​ൾ​ട്ടും ജോ​സ് ബ​ട്‌​ല​റും ചേ​ർ​ന്ന് അ​തി​വേ​ഗം ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​തി​ച്ചു. സ്കോ​ർ 67 റ​ൺ​സി​ൽ നി​ല്ക്കെ ജോ​സ് ബ​ട്‌​ല​റും (25) പി​ന്നാ​ലെ മൊ​യീ​ൻ അ​ലി​യും (13) പു​റ​ത്താ​യെ​ങ്കി​ലും ജോ​ണി ബെ​യ​ർ​സ്റ്റോ​യെ കൂ​ട്ടു​പി​ടി​ച്ച് സാ​ൾ​ട്ട് വി​ജ​യ​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി.

വി​ൻ​ഡീ​സി​നു വേ​ണ്ടി ആ​ന്ദ്രെ റ​സ​ൽ, റോ​സ്ട​ൻ ചേ​സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.