തമിഴ്നാട്ടിലെ മദ്യദുരന്തം: മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഇ.പി.എസ്
Thursday, June 20, 2024 9:55 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ.പളനിസ്വാമി.
ഡിഎംകെ സര്‍ക്കാരിന്റെ ഭരണപരാജയവും അലംഭാവവുമാണ് മദ്യദുരന്തത്തിന് കാണം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് രാജിവയ്ക്കണമെന്നും ഇ.പി.എസ് ആവ്യപ്പെട്ടു.
ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ താന്‍ പങ്കെടുക്കില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ അടുത്തേയ്ക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വടക്കൻ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. 60 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്.