ഗോവണിയിൽ നിന്ന് വീണ് അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു
Wednesday, June 19, 2024 6:58 PM IST
അബുദാബി: യുഎഇയിലെ അബുദാബിയില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശി അമൻ റാസിഖ് (23) ആണ് മരിച്ചത്.
ഗോവണിയിൽ നിന്ന് തെന്നി വീണാണ് മരണം സംഭവിച്ചത്. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ.സി. ഫാത്തിബിയുടെയും മകനാണ്.
അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായാണ്.