പ്രിയങ്ക മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ല: റോബർട്ട് വദ്ര
Wednesday, June 19, 2024 4:29 PM IST
ന്യൂഡൽഹി: പ്രിയങ്ക മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്ന് റോബർട്ട് വദ്ര. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കും. കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും വദ്ര പറഞ്ഞു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ സഹായിക്കും. രാഹുലിന്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകുമെന്നും റോബർട്ട് വദ്ര വ്യക്തമാക്കി.
റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുൽ വയനാട് ഒഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധി വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തുന്നത്.
പ്രിയങ്കയ്ക്കെതിരേ സ്ഥാനാർഥിയെ നിർത്തുമെന്ന് സിപിഐ വ്യക്തമാക്കി. സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.