ഐ​സ്‌​ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം:​പൂനെ​യി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
ഐ​സ്‌​ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം:​പൂനെ​യി​ലെ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ന്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Wednesday, June 19, 2024 3:06 PM IST
മും​ബൈ: ഐ​സ്‌​ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണ്ണാ​യ​ക നി​ഗ​മ​ന​വു​മാ​യി പോ​ലീ​സ്. ഐ​സ്‌​ക്രീം നി​ര്‍​മി​ച്ച ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന്റെ വി​ര​ലാ​ണ് ഇ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഐ​സ്‌​ക്രീം നി​ര്‍​മി​ച്ച അ​തേ ദി​വ​സം ത​ന്നെ ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ വി​ര​ല്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​താ​യി​രി​ക്കും ഐ​സ്‌​ക്രീ​മി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് നി​ഗ​മ​നം.

എ​ന്നാ​ല്‍, ഡി.​എ​ന്‍.​എ. പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​തി​നാ​യി സാ​മ്പി​ളു​ക​ള്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ചെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​ത് വ​രെ ജീ​വ​ന​ക്കാ​ര​ന്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്ത കോ​ണ്‍ ഐ​സ്‌​ക്രീ​മി​ല്‍ നി​ന്ന് മ​നു​ഷ്യ​ന്റെ വി​ര​ലി​ന്റെ ക​ഷ്ണം കി​ട്ടി​യ​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ ഡോ. ​ഒ​ര്‍​ലേം ബ്രെ​ന്‍​ഡ​ന്‍ സെ​റാ​വോ ആ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Related News
<