ത​മി​ഴ്നാ​ടി​ന് പു​തു​താ​യി ര​ണ്ട് വ​ന്ദേ​ഭാ​ര​ത് കൂ​ടി: കേ​ര​ള​ത്തി​ന് കി​ട്ടി​യ​തി​ന് ഇ​പ്പോ​ഴും റൂ​ട്ട് നി​ശ്ച​യി​ച്ചി​ട്ടി​ല്ല
ത​മി​ഴ്നാ​ടി​ന് പു​തു​താ​യി ര​ണ്ട് വ​ന്ദേ​ഭാ​ര​ത് കൂ​ടി: കേ​ര​ള​ത്തി​ന് കി​ട്ടി​യ​തി​ന് ഇ​പ്പോ​ഴും റൂ​ട്ട് നി​ശ്ച​യി​ച്ചി​ട്ടി​ല്ല
Wednesday, June 19, 2024 2:59 PM IST
എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: കേ​ര​ള​ത്തി​ന് പു​തു​താ​യി ല​ഭി​ച്ച വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഇ​നി​യും റൂ​ട്ട് നി​ശ്ച​യി​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​തെ കി​ട​ക്കു​മ്പോ​ൾ ത​മി​ഴ്നാ​ടി​ന് ര​ണ്ട് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.

മ​ധു​ര-​ബം​ഗ​ളൂ​രു, ചെ​ന്നൈ -നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടു​ക​ളി​ലാ​ണ് ത​മി​ഴ്നാ​ടി​ന് പു​തി​യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട് വ​ണ്ടി​ക​ളു​ടെ​യും ഇ​രു​ദി​ശ​ക​ളി​ലു​മു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം ഈ ​മാ​സം 17ന് ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം 20ന് ​പു​ര​ട്ചി ത​ലൈ​വ​ർ ഡോ. ​എം.​ജി. രാ​മ​ച​ന്ദ്ര​ൻ ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. ചെ​ന്നൈ-​നാ​ഗ​ർ കോ​വി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

മ​ധു​ര-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പ്ര​ധാ​ന​മ​ന്ത്രി ചെ​ന്നൈ​യി​ൽനി​ന്ന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ആ​യി​രി​ക്കും ന​ട​ത്തു​ക. ഈ ​ട്രെ​യി​നി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ മ​ധു​ര​യി​ലാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട് വ​ണ്ടി​ക​ളു​ടെ​യും സ്റ്റോ​പ്പു​ക​ളി​ൽ പ്ര​ത്യേ​ക സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും റെ​യി​ൽ​വേ നേ​രി​ട്ട് ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്.​

ഇ​തു​കൂ​ടാ​തെ ചെ​ന്നൈ​യി​ലെ നി​ർ​ദി​ഷ്ട വ​ന്ദേ​ഭാ​ര​ത് മെ​യി​ന്‍റ​ന​ൻ​സ് ഡി​പ്പോ​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ഗ​ർ​കോ​വി​ൽ ടൗ​ൺ -നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​ൻ -ക​ന്യാ​കു​മാ​രി റൂ​ട്ടി​ലെ ഇ​ര​ട്ട​പ്പാ​ത​യു​ടെ സ​മ​ർ​പ്പ​ണ​വും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ത്ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ന് മൂ​ന്നാ​മ​താ​യി മൂ​ന്നു മാ​സം മു​മ്പ് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ റൂ​ട്ടു പോ​ലും നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

ദ​ക്ഷി​ണ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നാ​യി അ​നു​വ​ദി​ച്ച ഈ ​ട്രെ​യി​ൻ എ​റ​ണാ​കു​ളം-ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും എ​ന്നാ​യി​രു​ന്നു ആ​ദ്യഘ​ട്ട​ത്തി​ൽ അ​ധി​കൃ​ത​ർ ന​ൽ​കി​യ സൂ​ച​ന​ക​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ എ​ട്ട് കോ​ച്ചു​ക​ളു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കി​ട​ന്ന് വി​ശ്ര​മി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര മാ​സം ക​ഴി​ഞ്ഞു.

ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി ത​ന്നെ​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. സ​ർ​വീ​സി​ന് ത​ട​യി​ടാ​ൻ ടൂ​റി​സ്റ്റ് ബ​സ് ലോ​ബി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​തി​യ വ​ന്ദേ​ഭാ​ര​ത് ആ​രം​ഭി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ട്രെ​യി​ൻ കൊ​ച്ചു​വേ​ളി​യി​ൽനി​ന്നോ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നോ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യും.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ട്ട​യം വ​ഴി കാ​സ​ർ​ഗോ​ഡി​നും ആ​ല​പ്പു​ഴ വ​ഴി മം​ഗ​ളു​രു​വി​നും ര​ണ്ട് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വ​രു​മാ​ന​ത്തി​ന്‍റെ​യും റി​സ​ർ​വേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഈ ​ര​ണ്ട് ട്രെ​യി​നു​ക​ളും രാ​ജ്യ​ത്ത് ഏ​റെ മു​ന്നി​ലാ​ണ്.

അ​തേ സ​മ​യം തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന് അ​നു​വ​ദി​ച്ച പു​തി​യ വ​ന്ദേ​ഭാ​ര​ത് നാ​ഗ​ർ​കോ​വി​ൽ വ​ഴി ചെ​ന്നൈ വ​രെ ഓ​ടി​ക്കാ​ൻ ച​ര​ടു​വ​ലി​ക​ൾ ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​ത് കേ​ര​ള​ത്തി​ന് പ്ര​യോ​ജ​നം ചെ​യ്യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല വ​ണ്ടി ചെ​ന്നൈ ഡി​വി​ഷ​ന് സ്വ​ന്ത​മാ​കു​ന്ന അ​വ​സ്ഥ​യും സം​ജാ​ത​മാ​കും.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം തീ​ർ​ന്നാ​ലു​ട​ൻ കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ഓ​ടി​ത്തു​ട​ങ്ങും എ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നി​ട്ടും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രു​ടെ ഇ​ട​പെ​ട​ൽ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<