ജലപ്രതിസന്ധി രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ നിരാഹാരമിരിക്കും : ഡല്‍ഹി ജലമന്ത്രി
Wednesday, June 19, 2024 2:09 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജലപ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഡല്‍ഹി ജലമന്ത്രി അതിഷി. രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുമെന്നും അതിഷി കത്തിലെഴുതി.
ഹരിയാന സര്‍ക്കാര്‍ ആവശ്യത്തിന് വെള്ളം വിട്ടുതരാത്തത് കൊണ്ടാണ് രാജ്യതലസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുന്നതെന്നും അവര്‍ പ്രതികരിച്ചിരുന്നു. നിരവധി തവണ ഹരിയാന സര്‍ക്കാരിനോട് ഡല്‍ഹിക്ക് ആവശ്യമായജലം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ വളരെ കുറച്ച് അളവിലുള്ള ജലമാണ് അവര്‍ വിട്ടുതന്നതെന്നും അതിഷി കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍നിന്നുള്ള ഉന്നതഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ഹരിയാനയിലെ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും അനുകൂലമായ സമീപനം ഉണ്ടായില്ലെന്നും അതിഷി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.