പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഒത്തുതീര്‍പ്പായെന്ന് രാഹുൽ; സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി
Wednesday, June 19, 2024 12:19 PM IST
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുൽ പി. ഗോപാൽ ഹൈക്കോടതിയിൽ. യുവതിയുടെ സത്യവാംഗ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹർജിയും നൽകി.
പരാതി പിൻവലിച്ചെന്ന യുവതിയുടെ സത്യവാംഗ്മൂലം അഭിഭാഷകന് മുഖേന കോടതിയിൽ ഹാജരാക്കി. അതേസമയം, രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കും കോടതി നോട്ടീസയച്ചു.
നേരത്തെ, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.
കേസിൽ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ആദ്യ വീഡിയോ പുറത്തുവിട്ടത്. നിലവില്‍ രാഹുല്‍ ജര്‍മനിയിലാണുള്ളത്. വീട് വിട്ടിറങ്ങിയ യുവതി ഡല്‍ഹിയില്‍ താമസിക്കുകയാണ്.