ആസാമില്‍ കനത്തമഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 26 ആയി
Wednesday, June 19, 2024 10:00 AM IST
ദിസ്പുര്‍: ആസാമില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 26 ആയി. 15 ജില്ലകളിലായി ഒന്നരലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്.
കഴിഞ്ഞ ദിവസം ഹൈലകാന്‍ഡി ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 26 ആയത്. കരീംഗഞ്ച് ജില്ലയെയാണ് കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്.
കരീംഗഞ്ച് ജില്ലയിലെ 225 ഗ്രാമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. 22464 പേര് ദുരിതാശ്വാസ ക്യാമ്പിലാണ്. വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് 1378 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു.