മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി അ​ധ്യ​ക്ഷ​നെ മാ​റ്റി​ല്ല:​ പീ​യുഷ് ഗോ​യ​ല്‍
മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി അ​ധ്യ​ക്ഷ​നെ മാ​റ്റി​ല്ല:​ പീ​യുഷ് ഗോ​യ​ല്‍
Wednesday, June 19, 2024 8:26 AM IST
മും​ബൈ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സം​സ്ഥാ​ന​ത്തെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി അ​ധ്യ​ക്ഷ​നെ മാ​റ്റു​ക​യാ​ണെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി പീ​യുഷ് ഗോ​യ​ല്‍. നി​ല​വി​ലെ അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ബ​വ​ന്‍​കു​ലെ അ​ട​ക്ക​മു​ള്ള നേ​തൃ​നി​ര​യി​ലെ ആ​രേ​യും മാ​റ്റി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യും പാ​ര്‍​ട്ടി കോ​ര്‍ ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ​ക്കു​റി​ച്ചും വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് കോ​ര്‍ ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത​തെ​ന്നും ഗോ​യ​ല്‍ പ​റ​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ പോ​രാ​യ്മ​ക​ളെ​ല്ലാം തി​രു​ത്തി പാ​ര്‍​ട്ടി​യും എ​ന്‍​ഡി​എ സ​ഖ്യ​വും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും ഗോ​യ​ല്‍ പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് 23 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ ഒ​ന്‍​പ​ത് സീ​റ്റു​ക​ള്‍ നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന് 17 സീ​റ്റു​ക​ളു​മാ​ണ് ആ​കെ നേ​ടാ​നാ​യ​ത്.
Related News
<