ഭക്ഷണശാലയിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു
Wednesday, June 19, 2024 1:59 AM IST
ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രി ഡൽഹിയിലെ രജൗരി ഗാർഡനിലെ ഭക്ഷണശാലയ്ക്കുള്ളിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു.
വെടിവയ്പ്പ് നടന്നുവെന്ന വിവരം ലഭിച്ചയുടൻ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരം ലഭ്യമല്ല.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.