കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകനെതിരെ വീണ്ടും പോക്സോ കേസ്
Tuesday, June 18, 2024 11:02 PM IST
തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ എം.മനുവിനെതിരെ വീണ്ടും പോക്സോ കേസ്. രണ്ട് കേസുകളാണ് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തത്.
പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മനു റിമാൻഡിലാണ്. ക്രിക്കറ്റ് ക്യാമ്പിലെത്തിയ കുട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്ക് എതിരെ 2022ലും സമാനമായ രീതിയിൽ കേസ് ഉണ്ട്.
കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ എത്തിയ പെൺകുട്ടിയോട് മനു അപമര്യാദയായി പെരുമാറിയെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.