ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു
Tuesday, June 18, 2024 9:02 PM IST
പാറ്റ്ന: അറാറിയയില് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. ബക്റ നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ് തകര്‍ന്നത്.
കുര്സകാന്ത-സിക്തി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാലം പണിതിരുന്നത്. തകര്‍ന്നുവീണ പാലത്തിന്റെ ഭാഗം നിമിഷനേരംകൊണ്ട് വെള്ളത്തില്‍ ഒലിച്ചുപോയി.
പാലം നിര്‍മ്മാണം ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഉടമയാണ് പാലം തകര്‍ന്നതിന് ഉത്തരവാദിയെന്ന് സിക്തി എംഎല്‍എ വിജയ്കുമാര്‍ പറഞ്ഞു. അപകടത്തിനെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.