മോദിയെയും യോഗി ആദിത്യനാഥിനെയും അപായപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
Tuesday, June 18, 2024 4:01 AM IST
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. 22കാരനെയാണ് പോലീസ് പിടികൂടിയത്.
രാജേന്ദ്ര നഗർ സ്വദേശിയായ അക്ബർ അലി എന്നയാളാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്.
അന്വേഷണത്തിൽ വീഡിയോയ്ക്ക് മൂന്ന് മുതൽ നാല് മാസം വരെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.