തമിഴ്നാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്
Tuesday, June 18, 2024 12:36 AM IST
ചെന്നൈ: തമിഴ്നാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. ചെന്നൈയിലെ തിരുവൊട്ടിയൂരിലാണ് സംഭവം.
റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരെ റോഡിലൂടെ വലിച്ചിഴച്ചു.
യുവതിയെ രക്ഷിക്കാനെത്തിയവരെയും പോത്ത് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങളും സൈക്കിളുകളും പോത്ത് ഇടിച്ചു തെറിപ്പിച്ചു
ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടികൂടിയത്. പിന്നീട് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ അധികൃതർ പോത്തിനെ പെരമ്പൂരിലെ കന്നുകാലി ഡിപ്പോയിലേക്ക് മാറ്റി.
എരുമയുടെ ഉടമസ്ഥാവകാശം ആരും അവകാശപ്പെട്ടിട്ടില്ലെന്നും ഈ വർഷം ഇതുവരെ 1,117 അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ മധുമതി എന്ന യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.