ട്രി​നി​ഡാ​ഡ്: ടി20 ​ലോ​ക​ക​പ്പി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് ന്യൂ​സി​ലാ​ൻ​ഡ് പേ​സ​ർ ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ. പാ​പ്പു​വ ന്യൂ ​ഗു​നി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നാ​ല് ഓ​വ​ർ എ​റി​ഞ്ഞ താ​രം ഒ​രു റ​ൺ​സ് പോ​ലും വി​ട്ടു​കൊ​ടു​ക്കാ​തെ മൂ​ന്ന് വി​ക്ക​റ്റും നേ​ടി റി​ക്കാ​ർ​ഡി​ട്ടു.

പു​രു​ഷ ടി20 ​ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ നാ​ലോ​വ​റും മെ​യ്‌​ഡ​നാ​ക്കു​ന്ന ആ​ദ്യ ബൗ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് ഫെ​ര്‍​ഗ്യൂ​സ​ണ്‍ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. ബ്ര​യാ​ന്‍ ലാ​റ സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ഴ കാ​ര​ണം വൈ​കി​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​പു​വ ന്യൂ ​ഗി​നി​യ​ക്ക് പേ​സ് ആ​ക്ര​ണ​ത്തെ ചെ​റു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ 78 റ​ൺ​സി​ന് എ​ല്ലാ​വ​രും കൂ​ടാ​രം ക​യ​റി.

ട്രെ​ന്‍റ് ബോ​ൾ​ട്ട്, ഇ​ഷ് സോ​ധി, ടിം ​സൗ​ത്തി എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. അ​വ​ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ് മി​ച്ച​ൽ സാ​ന്റ​ർ സ്വ​ന്ത​മാ​ക്കി.