ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കി
Monday, June 17, 2024 9:21 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകന് ഇഗോര്‍ സ്റ്റിമാക്കിനെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുറത്താക്കി. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം പുറത്തായ സാഹചര്യത്തിലാണ് നടപടി.
ഫിഫ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ മോശം പ്രകടനമാണ് സ്റ്റിമാക്കിനെ പുറത്താക്കാന്‍ കാരണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ യോഗമാണ് ഒറ്റക്കെട്ടായി നിര്‍ണായക തീരുമാനമെടുത്തത്.
2026ലെ ഫിഫ ലോകകപ്പിനുള്ള ഏഷ്യന്‍ ടീമുകളുടെ യോഗ്യത മത്സരങ്ങളുടെ രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ ടീം പുറത്തായത്.