കാറിന്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു
Monday, June 17, 2024 8:20 PM IST
കൊച്ചി: മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിൽ കാറിന്റെ ഡോറിലിരുന്ന് യാത്രക്കാർ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ഇന്നലെ വൈകുന്നേരമാണ് പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള വാഹനത്തിൽ ഒരു യുവതിയും യുവാവും അപകടരമായ യാത്ര നടത്തിയത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ സംഭവമാണിത്.
ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് എംവിഡിയുടെ പോലീസിന്റെയും നേതൃത്വത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്ന സമയത്താണ് വീണ്ടും ഇത്തരം ദൃശ്യങ്ങൾ പുറത്തുവരുന്നത്.