പാർട്ടി വോട്ടും ചോർന്നു; തിരുത്തൽ നടപടിയുമായി സിപിഎം
Monday, June 17, 2024 6:46 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിൽ നടപടിയുമായി സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തി.
ഉറച്ച പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും.
തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആലത്തൂരിൽ മാത്രമെ വിജയിക്കാൻ കഴിഞ്ഞൊള്ളു.