കർണാടകയിൽ പ്രതിഷേധ പ്രകടനത്തിനിടയിൽ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു
Monday, June 17, 2024 5:22 PM IST
ബംഗളൂരു: ശിവമോഗയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് എം.ബി.ഭാനുപ്രകാശ് കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടകയിലെ മുന്‍ എംഎല്‍സി ആണ് ഭാനുപ്രകാശ്.
ശിവമൊഗ്ഗയിലെ സീനപ്പ ഷെട്ടി സര്‍ക്കിളില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ഭാനുപ്രകാശ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയതിനെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രകടനം നടത്തി.