ഗൗതം ഗംഭീർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
Monday, June 17, 2024 4:35 PM IST
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്ന അഭ്യൂഹത്തിനിടെയാണ് കൂടിക്കാഴ്ച്ച.
തിങ്കളാഴ്ച്ച ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ജയത്തിൽ അമിത് ഷായെ അഭിനന്ദിച്ചതായി ബിജെപിയുടെ മുൻ എംപികൂടിയായ ഗംഭീർ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.