മമത റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ എല്ലാം മികച്ചതായിരുന്നു; നിലവില്‍ അതല്ല സ്ഥിതി:തൃണമൂല്‍ എംപി
Monday, June 17, 2024 3:00 PM IST
കോല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ റെയില്‍ സംവിധാനങ്ങളെല്ലാം മികച്ചതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശന്തനു സെന്‍. രാജ്യം കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രി മമത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"മമതയുടെ സമയത്ത് ട്രെയിന്‍ ചാര്‍ജ് കൂട്ടാതെ തന്നെ നിരവധി പദ്ധതികളാണ് റെയില്‍വേ രംഗത്ത് നടപ്പാക്കിയത്. ട്രെയിനപകടങ്ങള്‍ തടയാനും നിരവധി സംവിധാനങ്ങളാണ് ആ സമയത്ത് രൂപപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല,അപകടങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല റെയില്‍വെയില്‍ സ്വകാര്യവത്കരണം നടപ്പാകുകയാണ്.' -ശന്തനു പറഞ്ഞു.
ഡാര്‍ജിലിങ്ങില്‍ ഇന്ന് രാവിലെ നടന്ന അപകടത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനാണെന്നും തൃണമൂല്‍ എംപി കുറ്റപ്പെടുത്തി. റെയില്വകുപ്പിനെ കൂറിച്ച് റെയില്‍വേ മന്ത്രി മമത ബാനര്‍ജിയോട് ചോദിച്ച് മനസിലാക്കണമെന്നും ശന്തനു പറഞ്ഞു.