റിയാസി ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
Monday, June 17, 2024 1:26 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ റിയാസിയിൽ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെതാണ് നടപടി.
ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് എൻഐഎക്ക് അന്വേഷണത്തിന്റെ ചുമതല കൈമാറാൻ തീരുമാനിച്ചത്.
റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഒന്പത് പേർക്കാണ് ജീവൻ നഷ്ടമായത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്.