ബംഗാൾ ട്രെയിൻ അപകടം; ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി
Monday, June 17, 2024 11:18 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച സ്ഥലത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തി. നിരവധി പേര് ഇപ്പോഴും ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രംഗപാണി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. സിഗ്നല്‍ മറികടന്നെത്തിയ ഗുഡ്സ് ട്രെയിന്‍ കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം.