ഭോ​പ്പാ​ൽ: പ​രി​ശോ​ധ​ന​യി​ൽ ഫ്രി​ഡ്ജി​ൽ ബീ​ഫ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ​തി​നൊ​ന്ന് വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ മാ​ണ്ട്ല​യി​ലാ​ണ് സം​ഭ​വം.

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യാ​ണ് വീ​ടു​ക​ൾ നി​ർ​മ്മി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി ബീ​ഫ് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റ്റ​മ്പ​തോ​ളം പ​ശു​ക്ക​ളെ​യും, പ​ശു​ക്ക​ളു​ടെ തൊ​ലി​യും മ​റ്റും മേ​ഖ​ല​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

പ​ത്ത് പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​റ​ച്ചി​യു​ടെ സാ​മ്പി​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.