മലയാളി ഹാജി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
Monday, June 17, 2024 7:00 AM IST
റിയാദ്: മലയാളി ഹാജി ഹജ്ജ് കർമങ്ങൾക്കിടെ മക്കയിലെ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശേരി മേലേതിൽ അബ്ദുല്ല (69) ആണ് മരിച്ചത്.
ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു. മൃതദേഹം അറഫാ ജബലുറഹ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടികൾ പൂർത്തീകരിച്ചു മക്കയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.