ബിഹാറിൽ കോളജ് കാന്റീനിലെ ഭക്ഷണത്തിൽ ചത്ത പാമ്പ്
Monday, June 17, 2024 6:40 AM IST
പട്ന: ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളജിലെ കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. 15 ഓളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദ്യാർഥികൾ പറയുന്നു.
വ്യാഴാഴ്ച രാത്രി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്നാണ് പരാതി. തുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ മെസ് നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നേരത്തെ കോളജിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥികൾ പറയുന്നു.