പാര്‍ട്ടി ജനങ്ങളുടേതാണ്, അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണം: തോമസ് ഐസക്ക്
Monday, June 17, 2024 12:55 AM IST
ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒരു വിഭാഗം എതിരായി വോട്ടു ചെയ്തുവെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു എന്ന് കണ്ടെത്തണമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
കാരണം മനസിലാക്കി തിരുത്തണം. അതിന് സംവാദം വേണം. എല്ലാവര്ക്കും പാര്‍ട്ടി മെമ്പര്‍മാരാകാന്‍ പറ്റില്ല. പക്ഷെ ഈ പാര്‍ട്ടി ജനങ്ങളുടേതാണ്. അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണം. അല്ലാതുള്ള വിശദീകരണം നല്കി മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിയത് തിരിച്ചടിയായോ എന്ന് പരിശോധിക്കണം. ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോകണം. അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും, അത് കൂടി പരിഗണിക്കുക തന്നെ വേണമെന്നും ഐസക്ക് പറഞ്ഞു.