യൂ​റോ ക​പ്പ്: പോ​ള​ണ്ടി​നെ ത​ക​ര്‍​ത്ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സ്
യൂ​റോ ക​പ്പ്: പോ​ള​ണ്ടി​നെ ത​ക​ര്‍​ത്ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സ്
Sunday, June 16, 2024 8:37 PM IST
ഹാം​ബ​ര്‍​ഗ്:​യു​വേ​ഫ യു​റോ ക​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ടത്തി​ല്‍ പോ​ള​ണ്ടി​നെ ത​ക​ര്‍​ത്ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് വി​ജ​യി​ച്ച​ത്.

കൗ​ഡി ഗാ​ക്‌​പോ​യും വൗ​ട്ട് വെ​ഗോ​സ്റ്റു​മാ​ണ് ഡ​ച്ച് ടീ​മി​നു വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.​ആ​ഡം ബ​ക്‌​സ​യാ​ണ് പോ​ള​ണ്ടി​ന് വേ​ണ്ടി ഗോ​ള്‍​വ​ല കു​ലു​ക്കി​യ​ത്.

16-ാം മി​നി​റ്റി​ലെ ഗോ​ളി​ലൂ​ടെ പോ​ള​ണ്ടാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്.​എ​ന്നാ​ല്‍ 29-ാം മി​നി​റ്റി​ല്‍ ഗാ​ക്‌​പോ​യു​ടെ ഗോ​ളി​ലു​ടെ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഒ​പ്പ​മെ​ത്തി. 83-ാം മി​നി​റ്റി​ല്‍ വെഗോ​സ്റ്റ് ടീ​മി​നാ​യി വി​ജ​യ​ഗോ​ള്‍ നേ​ടി.

വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഡി​യി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഒ​ന്നാ​മ​തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<