കൊല്ലത്ത് കാർ കത്തി ; ഒരാൾക്കു ദാരുണാന്ത്യം
Sunday, June 16, 2024 8:29 PM IST
കൊല്ലം: ചാത്തന്നൂരിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമാണം നടന്നു കൊണ്ടിരുന്ന ദേശീയപാതയിലാണ് ദാരുണസംഭവം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഞായറാഴ്ച രാത്രി ഏഴിന് ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു.
പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറാണ് കത്തിയത്.