പൊറോട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു
Sunday, June 16, 2024 6:51 PM IST
കൊല്ലം: വെളിനല്ലൂരില്‍ പൊറോട്ട കഴിച്ച് അഞ്ച് പശുക്കൾ ചത്തു. വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്.
പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും ഉൾപ്പെടുത്തിയിരുന്നു. പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തതുമൂലം വയര്‍ കമ്പിച്ചാണ് പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
മന്ത്രി കെ.ചിഞ്ചുറാണി ഫാം സന്ദർശിച്ച് കർഷകന് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. ഫാമിലെ ഒമ്പതുപശുക്കൾ ഇപ്പോഴും അവശനിലയിൽ തുടരുകയാണ്.