ഡൽഹിയിലെ കുടിവെള്ള ക്ഷാമം ; ജല ബോര്‍ഡ് ഓഫീസ് അടിച്ചുതകർത്തു
Sunday, June 16, 2024 6:10 PM IST
ന്യൂഡൽഹി: കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ചത്തര്‍പൂരിലെ ജല ബോര്‍ഡിന്റെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
മുൻ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. ജലക്ഷാമം രൂക്ഷമായതോടെ ഡൽഹി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ ഹരിയാന സർക്കാർ മതിയായ വെള്ളം വിട്ടുതരാത്തത് പ്രശ്നം വഷളാക്കുന്നെന്നും വിഷയത്തിൽ ഉടൻ കേന്ദ്രം ഇടപെടണമെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം.