കാ​ഫി​ർ പോ​സ്റ്റ് പി​ൻ​വ​ലി​ച്ച് കെ.​കെ.​ല​തി​ക; ഫെ​യ്സ്ബു​ക്ക് പ്രൊ​ഫൈ​ലും ലോ​ക്ക് ചെ​യ്തു
കാ​ഫി​ർ പോ​സ്റ്റ് പി​ൻ​വ​ലി​ച്ച് കെ.​കെ.​ല​തി​ക; ഫെ​യ്സ്ബു​ക്ക് പ്രൊ​ഫൈ​ലും ലോ​ക്ക് ചെ​യ്തു
Sunday, June 16, 2024 5:03 PM IST
കോ​ഴി​ക്കോ​ട്: വി​വാ​ദ​മാ​യ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കു​വെ​ച്ച പോ​സ്റ്റ് പി​ന്‍​വ​ലി​ച്ച് മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ.​ല​തി​ക. വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല​ട​ക്കം ല​തി​ക ലോ​ക്ക് ചെ​യ്തു.

വ​ട​ക​ര​യി​ലെ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തോ​ടെ സി​പി​എ​മ്മി​നെ​തി​രെ യു​ഡി​എ​ഫ് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. സ്ക്രീ​ന്‍ ഷോ​ട്ട് ആ​ദ്യം പ്ര​ച​രി​പ്പി​ച്ച കു​റ്റ്യാ​ടി മു​ന്‍ എം​എ​ല്‍​എ കെ.​കെ. ല​തി​ക​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ മ​ത്സ​രി​ച്ച ഷാ​ഫി പ​റ​മ്പി​ലി​നെ അ​ഞ്ച് നേ​രം നി​സ്ക​രി​ക്കു​ന്ന ദീ​നി​യാ​യ മു​സ്‌​ലീ​മാ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ.​ശൈ​ല​ജ​യെ കാ​ഫി​റാ​യും ചി​ത്രീ​ക​രി​ച്ചു​ള്ള സ്ക്രീ​ന്‍ ഷോ​ട്ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കാ​സി​മി​ന്‍റെ പേ​രി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​സി​മി​നെ​തി​രെ യാ​തൊ​രു തെ​ളി​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് വ​ട​ക​ര പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ൽ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഈ ​സ്ക്രീ​ന്‍ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച അ​മ്പാ​ടി മു​ക്ക് സ​ഖാ​ക്ക​ള്‍, പോ​രാ​ളി ഷാ​ജി തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

കെ.​കെ. ല​തി​ക​യു​ടെ മൊ​ഴി എ​ടു​ത്ത​താ​യും ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​താ​യും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഇ​തോ​ടെ​യാ​ണ് ല​തി​ക​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<