മന്ത്രി വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം; കഴിഞ്ഞ കാര്യമാണെന്ന് ജോർജ് കുര്യൻ
Saturday, June 15, 2024 10:52 PM IST
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവം കഴിഞ്ഞ കാര്യമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. തന്റെ വകുപ്പ് അല്ല അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ല.
വ്യാഴാഴ്ച രാത്രി 9.40ന് നെടുന്പാശേരിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ കുവൈറ്റിലേക്ക് പോകാനാണ് മന്ത്രി നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ മന്ത്രി വിമാനത്താവളത്തിൽ തന്നെ തുടരുകയായിരുന്നു.
പരിക്കേറ്റ മലയാളികളുടെ ചികിത്സ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായിട്ടാണ് മന്ത്രിയെ കുവൈറ്റിലേക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ അനിമതി നൽകാത്തതിനാൽ മന്ത്രിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കും. ഫയൽ തന്റെ മുന്നിൽ എത്തിയിട്ടുണ്ട്. പിന്നീട് സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.