ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു
Saturday, June 15, 2024 12:54 PM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ അബൂജ്മാറില് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഒരു ജവാന് വീരമൃത്യു വരിച്ചു.
ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കുണ്ട്. രാവിലെ നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തുന്നതിനിടെ ഇവര്‍ക്ക് നേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സേന അറിയിച്ചു.