നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും
Saturday, June 15, 2024 11:18 AM IST
തിരുവനന്തപുരം: നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. രാവിലെ 9.30 മുതൽ മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിംഗും 10.15 മുതൽ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിംഗും നടക്കും. ഉച്ചകഴിഞ്ഞ് 3.30നു മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തും. തുടർന്നു സ്പീക്കറുടെ സമാപനപ്രസംഗത്തോടെ ലോക കേരളസഭാ സമ്മേളനത്തിനു സമാപനമാകും.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തന്പി ഹാളിൽ വെള്ളിയാഴ്ച തുടക്കം കുറിച്ച ലോക കേരളസഭയില്‍ 103 രാജ്യങ്ങളിൽനിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികൾ പങ്കെടുത്തു. പ്രവാസി കേരളീയ പ്രതിനിധികളുടെ ആശംസാ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചര്‍ച്ചകളും നടന്നു.
അതേസമയം, പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇത്തവണ നാലാം കേരളസഭ നടക്കുന്നത്. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരളസഭ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.