കേരളത്തിലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​താ​വാ​യി കാ​ണു​ന്ന​ത് ​ക​രു​ണാ​ക​ര​നെ: മു​ര​ളീമ​ന്ദി​ര​ത്തി​ലെ​ത്തി സു​രേ​ഷ് ഗോ​പി
കേരളത്തിലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​താ​വാ​യി കാ​ണു​ന്ന​ത് ​ക​രു​ണാ​ക​ര​നെ: മു​ര​ളീമ​ന്ദി​ര​ത്തി​ലെ​ത്തി സു​രേ​ഷ് ഗോ​പി
Saturday, June 15, 2024 9:00 AM IST
തൃ​ശൂ​ര്‍: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും സ്മൃ​തിമ​ണ്ഡ​പ​ത്തി​ല്‍ എ​ത്തി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും ബി​ജെ​പി നേ​താ​വു​മാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും മ​റ്റ് ബി​ജെ​പി നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി​ബ​ന്ധ​വും രാ​ഷ്ട്രീ​യ​വും ത​മ്മി​ല്‍ കൂ​ട്ടി​ക്കു​ഴ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേരളത്തിലെ കോ​ണ്‍​ഗ്ര​സിന്‍റെ പി​താ​വാ​യി താ​ന്‍ കാ​ണു​ന്ന​ത് ക​രു​ണാ​ക​ര​നെ​യാ​ണ്. അ​ദ്ദേ​ഹം ത​നി​ക്ക് ഗു​രു​തു​ല്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യി​ല്‍ താ​ന്‍ മാ​ന​സ​പു​ത്ര​നാ​ണ്. ആ ​ഗു​രു​ത്വം നി​ര്‍​വ​ഹി​ക്കാ​നാ​ണ് എ​ത്തി​യ​ത്. അ​തി​ല്‍ ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മി​ല്ല.

കേ​ര​ള​ത്തി​ല്‍ എ​ന്തെ​ങ്കി​ലും വി​ക​സ​നം കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത് ക​രു​ണാ​ക​ര​നാ​ണ്. പി​ന്നീ​ട് എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ലാ​ണെന്നും സു​രേ​ഷ് ഗോ​പി പറഞ്ഞു.

2019ല്‍ ​താ​ന്‍ മു​ര​ളീമ​ന്ദി​ര​ത്തി​ല്‍ എ​ത്താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​ഭി​ന്ന രാ​ഷ്ട്രീ​യ​ചേ​രി​യി​ല്‍ ആ​യ​തി​നാ​ല്‍ പ​ത്മ​ജ ത​ന്നെ നി​രു​ത്‌​സാ​ഹ​പ്പെ​ടു​ത്തി. പ​ക്ഷെ ഇ​ന്ന് താ​ന്‍ ഒ​രു പ​ദ​വി​യി​ലു​ള്ള ആ​ളാ​ണ്. ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തെ കെ. ​മു​ര​ളീ​ധ​രനും ത​ട​യാ​ന്‍ ക​ഴി​യി​ല്ല. നേ​ര​ത്തെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ മു​ര​ളീ​മ​ന്ദി​ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ശാ​ര​ദ ടീ​ച്ച​റി​നും മു​ന്നേ ത​നി​ക്ക് അ​മ്മ​യാ​യ ആ​ളാ​ണ് ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ എ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഈ ​ആ​ത്മാ​ക്ക​ളു​ടെ പ്രാ​ര്‍​ഥ​ന ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ബ​ലം പ​ക​രു​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ഴി​ഞ്ഞദി​വ​സം സി​പി​എം നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഇ.​കെ. ന​യ​നാ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തിന്‍റെ ഭാ​ര്യ ശാ​ര​ദ​ ടീ​ച്ച​റെ സു​രേ​ഷ് ഗോ​പി കണ്ടിരുന്നു.

ഒ​രു​പാ​ട് സ​ന്തോ​ഷ​വും ഈ​ശ്വ​രാ​നു​ഗ്ര​ഹ​വുമു​ള്ള ദി​വ​സ​ങ്ങ​ളാ​ണിത്. വി​ക​സ​ന​ത്തി​ല്‍ കേ​ര​ളത്തിന് മ​ല​യാ​ളി എ​ന്ന ചി​ന്ത​യാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. പ്രാ​ദേ​ശിക​വാ​ദ​ങ്ങ​ള്‍ പാ​ടി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് മു​ര​ളീമ​ന്ദി​രം കൂ​ടാ​തെ തൃ​ശൂ​ര്‍ ലൂ​ര്‍​ദ് മാ​താ​ പ​ള്ളി​യി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു​ണ്ട്. മു​മ്പ് അ​ദ്ദേ​ഹം പ​ള്ളി​യി​ലെ​ത്തി മാ​താ​വി​ന് കി​രീ​ടം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട​ത് വ​ലി​യ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<