യൂറോകപ്പ്; ജര്‍മനിക്ക് വിജയത്തുടക്കം
Saturday, June 15, 2024 4:47 AM IST
മ്യൂണിക്ക്: യൂറോകപ്പില്‍ ജര്‍മനിക്ക് വിജയ തുടക്കം. സ്കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി തങ്ങളുടെ വരവ് അറിയിച്ചത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച ജർമനി പത്താം മിനിറ്റിൽ ഫ്ളാറിയന്‍ വിര്ട്സയിലൂടെ വലകുലുക്കി.
ജമാല്‍ മുസിയാല, കയ് ഹാവെര്‍ട്സ്, നിക്ലാസ് ഫുള്‍ക്രുഗ്, എമ്ര കാന്‍ എന്നിവരും ജര്‍മനിക്കായി ഗോൾ നേടി. ആദ്യപകുതിയില്‍ തന്നെ ജര്‍മനി 3-0 മുന്നിലായിരുന്നു. അന്റോണിയോ റുഡിഗറിന്റെ സെല്‍ഫ് ഗോളാണ് സ്കോട്ലന്ഡിന് ആശ്വാസം നല്‍കിയത്.
റയാന് പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ രണ്ടാംപകുതിയില്‍ പത്ത് പേരുമായിട്ടാണ് സ്കോട്ട്ലന്‍ഡ് കളിച്ചത്. ആരാധകരുടെ ആർപ്പുവിളിക്കൊപ്പം ഓരോ സെക്കൻഡിലും ഇരച്ചെത്തിയ ജർമൻ മുന്നേറ്റത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സ്കോട്ലൻഡിന്റെ പ്രതിരോധനിര പെടാപ്പാടു പെടുന്ന കാഴ്ചയാണ് മൈതാനത്തു കാണാൻ കഴിഞ്ഞത്.