സുരേഷ്ഗോപി ഗുരുവായൂരിൽ ദർശനം നടത്തി
Friday, June 14, 2024 9:33 PM IST
ഗുരുവായൂർ: കേന്ദ്രമന്ത്രി സുരേഷ്ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നറുനെയ്യും കദളിപ്പഴവും സമർപ്പിച്ച് കാണിക്കയർപ്പിച്ചു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ്ഗോപിക്ക് ഗുരുവായൂർ ദേവസ്വം സ്വീകരണം നൽകി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡിഎകെഎസ് മായാദേവി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഭക്തജനങ്ങളുമായി മന്ത്രി സംസാരിച്ചു.
കിഴക്കേനടയിലെ ഗണപതി അമ്പലത്തിൽ എത്തി തൊഴുത ശേഷം നാളികേരമുടച്ചു. തുടർന്ന് നാലമ്പലത്തിൽ കടന്ന് നറും നെയ്യും കദളിക്കുലയും സമർപ്പിച്ചു.