യുപിഎസ്സി പരീക്ഷ: കൊച്ചി മെട്രോയ്ക്ക് ഞായറാഴ്ച അധിക സർവീസ്
Friday, June 14, 2024 9:17 PM IST
കൊച്ചി: ഞായറാഴ്ച യുപിഎസ്സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഞായറാഴ്ച രാവിലെ ഏഴ് മുതൽ മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
നിലവിൽ പുലർച്ചെ 7.30-നാണ് മെട്രോ ഞായറാഴ്ചകളിൽ സർവീസ് ആരംഭിക്കുന്നത്. ഉദ്യോഗാർഥികളുടെ സൗകര്യം കണക്കിലെടുത്താണ് അധിക സർവീസ് നടത്താൻ തീരുമാനിച്ചത്.