ബാ​ർ കോ​ഴ​യ്ക്ക് പി​ന്നി​ലെ ക​റു​ത്ത ക​ര​ങ്ങ​ൾ പു​റ​ത്തു​വ​ര​ണം: തി​രു​വ​ഞ്ചൂ​ർ
ബാ​ർ കോ​ഴ​യ്ക്ക് പി​ന്നി​ലെ ക​റു​ത്ത ക​ര​ങ്ങ​ൾ പു​റ​ത്തു​വ​ര​ണം: തി​രു​വ​ഞ്ചൂ​ർ
Friday, June 14, 2024 8:24 PM IST
കോ​ട്ട​യം: ബാ​ർ കോ​ഴ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​റു​ത്ത കൈ​ക​ൾ ആ​രു​ടേ​താ​ണെ​ന്ന് പു​റ​ത്തു​വ​ര​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. കോ​ഴ വി​വാ​ദ​ത്തെ കു​റി​ച്ച​ല്ല, വി​വാ​ദ ഓ​ഡി​യോ എ​ങ്ങ​നെ പു​റ​ത്താ​യി എ​ന്നാ​ണ് ഇ​പ്പോ​ഴും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ത​ന്‍റെ മ​ക​നെ കൂ​ടി ഈ ​വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. വി​വാ​ദ ഓ​ഡി​യോ പു​റ​ത്തു​വി​ട്ട അ​നി​മോ​ന്‍റെ അ​ടു​ത്ത ബ​ന്ധു സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. അ​നി​മോ​നു​മാ​യി ആ​ർ​ക്കാ​ണ് ബ​ന്ധ​മു​ള്ള​തെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണം.

ഇ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തൊ​ന്നും അ​റി​യി​ല്ല​ന്നും ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി ആ​വ​ശ്യ​മി​ല്ലാ​തെ ചെ​ളി​വാ​രി എ​റി​യാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ന്‍റെ മ​ക​ൻ ബാ​ർ ഉ​ട​മ​ക​ളു​ടെ യൂ​ണി​യ​നി​ലോ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലോ അം​ഗ​മ​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ച് ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ക​നെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നു​ള്ള ശ്ര​മം പൊ​തു​സ​മൂ​ഹം ത​ള്ളി​ക്ക​ള​യു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<