അരളിപ്പൂവ് കഴിച്ചെന്ന് സംശയം; എറണാകുളത്ത് വിദ്യാർഥികൾ ആശുപത്രിയിൽ
Friday, June 14, 2024 7:57 PM IST
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അരളി പൂ കഴിച്ചതായാണ് സംശയിക്കുന്നത്. കടയിരുപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് ഛർദിയും തലവേദനയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
അരളി പൂ കഴിച്ചെന്ന് വിദ്യാർഥികൾ ഡോക്ടർമാരോട് പറഞ്ഞത്. ഇവരുടെ രക്ത സാമ്പിളുകൾ വിദഗ്ധ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്.
24 മണിക്കൂർ കർശന നിരീക്ഷണത്തിനുശേഷം തുടർ ചികിത്സാ നിശ്ചയിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരൂമാനം.