വടകരയിലെ "കാഫിര്‍' പ്രയോഗം: പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍
Friday, June 14, 2024 7:06 PM IST
കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കെതിരെ "കാഫിര്‍'പ്രയോഗം നടത്തിയെന്ന കേസില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് പി.കെ. ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍.
കേസുമായി ബന്ധപ്പെട്ട് ഖാസിമിന്റെ വിവോ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. വ്യാജ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഖാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്ക് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.