വാ​രാ​ണ​സി​ക്കും ഹൗ​റ​യ്ക്കും ഇ​ട​യി​ല്‍ പു​തി​യ മി​നി വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് തു​ട​ങ്ങി
വാ​രാ​ണ​സി​ക്കും ഹൗ​റ​യ്ക്കും ഇ​ട​യി​ല്‍ പു​തി​യ മി​നി വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് തു​ട​ങ്ങി
Friday, June 14, 2024 3:21 PM IST
ല​ക്‌​നോ: വാ​രാ​ണ​സി​ക്കും ഹൗ​റ​യ്ക്കും ഇ​ട​യി​ല്‍ പു​തി​യ മി​നി വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ആ​റ് മ​ണി​ക്കൂ​ര്‍​കൊ​ണ്ട് വാ​രാ​ണ​സി​യി​ല്‍ നി​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് എ​ത്താം എ​ന്ന​താ​ണ് ഈ ​ട്രെ​യി​ന്‍റെ പ്ര​ത്യേ​ക​ത. മ​ണി​ക്കൂ​റി​ല്‍ 130 മു​ത​ല്‍ 160 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ഈ ​ട്രെ​യി​ന്‍ സ​ഞ്ച​രി​ക്കും.

ചെ​യ​ര്‍​കാ​റു​ക​ളും സ്ലീ​പ്പ​റു​ക​ളും അ​ട​ക്കം എ​ട്ട് കോ​ച്ചു​ക​ളാ​ണ് മി​നി വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലു​ള്ള​ത്. വാ​രാ​ണ​സി ജ​ങ്ഷ​ന്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് മി​നി വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ ഹൗ​റ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ക.

ന്യൂ​ഡ​ല്‍​ഹി​യി​ലേ​ക്ക് ര​ണ്ടും പാ​റ്റ്ന​യി​ലേ​ക്കും റാ​ഞ്ചി​യി​ലേ​ക്കും ഓ​രോ​ന്ന് വീ​ത​വും വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സു​ക​ള്‍ വാ​രാ​ണ​സി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്നു​ണ്ട്. കെി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളും വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ട്രെ​യി​ന്‍ ക​ണ​ക്ടി​വി​റ്റി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ മി​നി വ​ന്ദേ​ഭാ​ര​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<