വാരാണസിക്കും ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് തുടങ്ങി
Friday, June 14, 2024 3:21 PM IST
ലക്നോ: വാരാണസിക്കും ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. ആറ് മണിക്കൂര്‍കൊണ്ട് വാരാണസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് എത്താം എന്നതാണ് ഈ ട്രെയിന്റെ പ്രത്യേകത. മണിക്കൂറില്‍ 130 മുതല്‍ 160 വരെ കിലോമീറ്റര്‍ വേഗത്തില്‍ ഈ ട്രെയിന്‍ സഞ്ചരിക്കും.
ചെയര്‍കാറുകളും സ്ലീപ്പറുകളും അടക്കം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരത് എക്സ്പ്രസിലുള്ളത്. വാരാണസി ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മിനി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഹൗറയിലേക്ക് പുറപ്പെടുക.
ന്യൂഡല്‍ഹിയിലേക്ക് രണ്ടും പാറ്റ്നയിലേക്കും റാഞ്ചിയിലേക്കും ഓരോന്ന് വീതവും വന്ദേഭാരത് എക്സ്പ്രസുകള്‍ വാരാണസിയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. കെിഴക്കന് സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേഭാരത്.