സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ആ​രെ നി​ര്‍​ത്തി​യാ​ലും ജെ​ഡി-​യു പി​ന്തു​ണ​യ്ക്കും : കെ.സി.ത്യാഗി
സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ആ​രെ നി​ര്‍​ത്തി​യാ​ലും ജെ​ഡി-​യു പി​ന്തു​ണ​യ്ക്കും : കെ.സി.ത്യാഗി
Friday, June 14, 2024 3:06 PM IST
പാ​റ്റ്‌​ന:​ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ആ​രെ നി​ര്‍​ത്തി​യാ​ലും ജെ​ഡി-​യു പി​ന്തു​ണ​യ്ക്കു​മെ​ന്ന് ജെ​ഡി-​യു നേ​താ​വ് കെ.​സി.​ത്യാ​ഗി.​ ടി​ഡി​യും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജെ​ഡി​യു​വി​ല്‍ നി​ന്നോ ടി​ഡി​പി​യി​ല്‍ നി​ന്നോ ആ​യി​രി​ക്കും പു​തി​യ സ്പീ​ക്ക​ര്‍ എ​ന്ന ചി​ല പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ വാ​ദ​ത്തെ ത്യാ​ഗി ത​ള്ളി. ത​ങ്ങ​ള്‍ എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മു​ന്ന​ണി​യി​ല്‍ ത​ന്നെ ഉ​റ​ച്ച് നി​ല്‍​ക്കു​മെ​ന്നും ത്യാ​ഗി പ​റ​ഞ്ഞു.

ജൂ​ണ്‍ 26നാ​ണ് പു​തി​യ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. സ്പീ​ക്ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ ബി​ജെ​പി വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<